ഡോക്ടറും രോഗിയും തമ്മിലുള്ള കോവിഡ് കാലത്തെ പ്രണയം പ്രമേയമാകുന്ന ഗാനം 'കോവിഡ് ലവ് സ്റ്റോറി' യൂട്യൂബില്‍ വലിയ  തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ് . ഡോക്ടര്‍ കൂടിയായ സംവിധായകന്‍ കിരണ്‍ എസ് ശങ്കര്‍ സംഗീതവും സംവിധാനവും നിര്‍വഹിച്ച ഗാനത്തിന് യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഗാനം പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ  നാല് ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഈ മ്യൂസിക് വീഡിയോ കണ്ടത്.

അദീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ദീപക് റാം ആണ്. ഛായഗ്രഹണം വേണു ശശിധരന്‍ ലേഖ, കഥ ഡോ.മനു ജി മാധവ്, സഹ സംവിധായകന്‍ വൈശാഖ് സുനില്‍, പ്രോഗ്രാമിങ് എം. എം അനുമോദ്.

നിമിഷ ശ്രീകുമാര്‍, അഭിജിത് യു.ബി, ഡോ. മാധവദാസ് കണിശ്ശേരി, ഡോ. ശ്രീജ മാധവദാസ്, ശ്രീകുമാര്‍ ശ്രീധരന്‍, ശ്രീകുമാര്‍ എസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പിന്നണി ഗായിക ഡോ. അപര്‍ണ്ണ നായര്‍, ഓടക്കുഴല്‍ യദു ലിയോ, ഗിറ്റാര്‍ വിഷ്ണു സി.വി, റിഥം പ്രോഗ്രാമിങ് എഡ്വിന്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡോ. അരുണ്‍ പിഞ്ചു സേവ്യര്‍, മേക്കപ്പ് ലിന്‍സി സി. ജോണ്‍, സൗണ്ട് ഡിസൈന്‍ പ്രതീഷ് കെ ആര്‍, ക്യാമറ അസിസ്റ്റന്റ് നന്ദു എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Content highlights: covid love story in youtube trending list