തളരാതെ തകരാതെ വരളാതെ വളരുന്ന തലയെടുപ്പിന്‍ വിശ്വ വിനയമെന്‍ കേരളം 


-

തുടക്കം മുതൽ വിവിധ കർമപദ്ധതികളിലൂടെ കോവിഡിന്റെ ആദ്യഘട്ടങ്ങൾ തരണം ചെയ്ത കേരളം ഇപ്പോൾ അടുത്ത ഘട്ടത്തിന്റെ ആശങ്കയിൽ ആണ്. കേരളം മഹാമാരിയോടു പൊരുതുമ്പോൾ നമുക്ക് ജയിച്ചേ പറ്റൂ. തളർന്നു പോകാതെ മുൻ നിരയിൽ നിന്ന് രാപ്പകൽ പ്രയത്നിക്കുന്നവർക്കു കരുത്തും ആത്മവിശ്വാസവും നൽകാൻ മൂന്ന് ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയിൽ പിറന്ന ഗാന- ദൃശ്യാവിഷ്കാരമാണ് 'നിൻ പേര് കേരളം'

മാസങ്ങളായി കർമരംഗത്തു തുടരുന്ന ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ, അധ്യാപകർ, ശുചീകരണ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അന്നദാതാക്കൾ, പൊതു പ്രവർത്തകർ,സന്നദ്ധ സേവകർ തുടങ്ങി സമസ്ത മേഖലകളുടെയും ഒരുമയാർന്ന പ്രയത്നത്തെ ആദരിക്കുകയും, ലോകത്തിനു മുന്നിൽ ഉയർത്തികാട്ടുകയും ചെയ്യുന്ന ഗാനമാണിത്. ആലാപനം മധു ബാലകൃഷ്ണനും മൃദുല വാര്യരും ചേർന്നാണ്.

ഗാന രചന : Dr. Gopakumar( Govt. Ayurveda College, Tvm
സംഗീതം : Dr. Reji Thomas( Heritage Kerala Ayurveda, Visakhapatnam )
നിർമ്മാണം : Dr. Saji George ( Ayurclinic, Melbourne)
ഓർക്കസ്ട്രേഷൻ - Dominic Martin
സംവിധാനം - Sreejesh Keloth
നിർമ്മാണ നിർവഹണം - Subini

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് ഈ സംരംഭം.


Content Highlights :covid 19 song by three doctors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented