കോവിസ് 19 കാലത്ത് അബുദാബിയിലെ നര്‍ത്തകരായ 18 അമ്മമാരുടെ കൂട്ടായ്മ ''താല്‍ രാഗ ' കോര്‍ത്തിണക്കിയ നൃത്തശില്പം യുട്യൂബില്‍ തരംഗമാകുന്നു. അവരവരുടെ വിടുകളില്‍ വച്ച് അവതരിപ്പിച്ച്, ഏകോപിപ്പിച്ച്  4.1 മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തശില്പം തയ്യാറാക്കിയതും ഇവര്‍ തന്നെയാണ്. സമാന ചിന്താഗതിയുള്ള ഈ അമ്മമാരുടെ മനസ്സുകള്‍ തമ്മിലെ അടുപ്പമാണ് സാമൂഹിക അകലം പാലിക്കുന്ന ഈ അവസ്ഥയിലും ഇത്തരമൊരു നൃത്തശില്പം അവതരിപ്പിക്കാന്‍ പ്രചോദനമായതെന്ന് നര്‍ത്തകിമാരിലൊരാളായ രമ്യ മേനോന്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.

രമ്യയ്‌ക്കൊപ്പം നീത രഘുപതി, ശ്രുതി  സുരേന്ദ്രന്‍, അനുപമ വിജയ്, അഞ്ചു നീരജ്, രേഷ്മ നായര്‍, രശ്മി രാജീവ്, ശില്‍പ സുജോയ്‌, ശ്രീകല അഭിഷേക് നായര്‍, അഞ്ജന വൈശാഖ്, അനാമിക ജനാര്‍ദ്ദനന്‍,
ആന്‍സി ഷാജഹാന്‍, കീര്‍ത്തി നിഗിന്‍, കീര്‍ത്തി പീതാംബരന്‍, സംഗീത ബാലചന്ദ്രന്‍, ശ്രുതി എസ് നായര്‍, ശ്യാമ ദിലീപ്, ശാരദ രഞ്ജിത് എന്നിവരാണ് ഈ നര്‍ത്തകിമാര്‍. ഇവരില്‍ ശ്രുതി സുരേന്ദ്രന്‍, ശ്രുതി എസ് നായര്‍, ശാരദ രഞ്ജിത്ത് എന്നിവര്‍ ഗര്‍ഭിണികളാണ്. നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൈമുതലായുളളതുകൊണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഇവരും കൂടുകയായിരുന്നു.

Content Highlights : covid 19 madhu pole peytha mazhaye dance cover taal raga abudhabi