കാവാലം നാരായണപ്പണിക്കര്‍ എഴുതി എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഗണപതിയേ... എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക അഭയ ഹിരണ്‍മയിയും അമ്മ ലതിക മോഹനും. ആദ്യമായാണ് ഇരുവരും ചേര്‍ന്ന് ആലപിച്ച ഗാനം യൂട്യൂബില്‍ റിലീസ് ആയിരിക്കുന്നത്. ഗോപി സുന്ദര്‍ മ്യൂസിക് കമ്പനിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് കവര്‍ സോങ്ങിന്റെ പ്രോഗ്രാമിങ് നിര്‍വഹിച്ചത്. 

കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിക്കുന്ന ലതിക മോഹന്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നാണ് സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി കച്ചേരികളും മറ്റും അവതരിപ്പിച്ചിരുന്ന അഭയയുടെ അമ്മ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംഗീതരംഗത്ത് വീണ്ടും സജീവമാകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലതിക അടുക്കളപ്പണിക്കിടെ ഗാനമാലപിക്കുന്നതിന്റെ വീഡിയോ സിത്താര കൃഷ്ണകുമാര്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലാവുകയും ചെയ്തു. 

 

Content Highlights: Cover version of Ganapathiyae by Abhaya Hiranmayi and Lethika Mohan