ലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമായിരുന്നു സി.ഐ.ഡി. മൂസ. മൂസയായി പുതിയ ഗെറ്റപ്പിൽ ദിലീപ് വീണ്ടുമെത്തിയിരിക്കുകയാണ്. ചിത്രത്തിലെ 'കാടിറങ്ങി ഓടിവരുമൊരു' എന്ന തുടങ്ങുന്ന ഗാനത്തിന് കവർ സോങ് ഒരുക്കിയിരിക്കുകയാണ് യുവഗായകനായ കെ.എസ്. ഹരിശങ്കർ. വീഡിയോയുടെ ക്ലൈമാക്സ് സീനിലാണ് മൂസയുടെ പുതിയ ഗെറ്റപ്പുമായി ദിലീപ് എത്തുന്നത്.

'എന്റെ പാട്ടും പൊക്കി, എന്റെ പട്ടിയേയും പൊക്കി... വേർ ഈസ് അർജുൻ...' എന്ന ഡയലോഗുമായി ജനപ്രിയ നായകൻ പക്ക മൂസയായി. അർജുനെ അന്വേഷിച്ച് മൂസ ഫ്ളാറ്റ് 12 ബിയിലേക്ക് കയറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നവീൻ ചെമ്പോടിയുടേതാണ് ഛായാഗ്രഹണം. ആലാപനത്തിനൊപ്പം ഹരിശങ്കർ സ്ക്രീൻപ്ലേയും ഒരുക്കിയിരിക്കുന്നു. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. ദേവാനന്ദ്, പ്രതാപ്, ടിമ്മി& ടിപ്പു എന്നിവർ ചേർന്നാണ് ഒറിജിനൽ പാടിയിരിക്കുന്നത്.


Content highlights :cover song of cid moosa by ks harisankar with dileep