
-
ലോകമാകെ കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താന്‍ നെട്ടോട്ടമോടുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നു. വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന മനുഷ്യമനസ്സിന് ആശ്വാസം പകരേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. ഓണ്‍ലൈന്‍ മ്യൂസിക് പരിപാടികളും ലൈവ് ഷോകളും സംഘടിപ്പിച്ച് ഇന്റര്‍നെറ്റ് ലോകം വളരെ സജീവമാണ് ഈ കൊറോണക്കാലത്ത്.
കൊറോണ ഭീതിയകറ്റി, അല്പം സാന്ത്വനം പകരാനെത്തുകയാണ് ഇപ്പോള്‍ ജെ കൃഷ് എന്ന ജയകൃഷ്ണന്. യുവാക്കള്ക്കം പഴയതലമുറയ്ക്കും ഒരുപോലെ ഹരമാകുന്ന റാപ് സംഗീതവുമായാണ് കൃഷിന്റെ വരവ്. മലയാളി മാതൃക എന്നാണ് ആല്‍ബത്തിന്റെ പേര്.
പൂര്‍ണമായും വീട്ടിലിരുന്നു തയ്യാറാക്കിയ ആല്‍ബമാണിത്. വരികളെഴുതി, സ്വയം കമ്പോസ് ചെയ്ത്, പാടിയതും ജയകൃഷ്ണന് തന്നെ. ശബ്ദമിശ്രണം ജൊനാഥന് ജോസഫ്. ഛായാഗ്രഹണം സുമേഷ് ടി സുധാകരന്. നടന് സലിംകുമാറാണ് ഈ ആല്‍ബം പുറത്തിറക്കിയത്.
ലോകത്തിനു മുന്‍പാകെ കോവിഡിനെതിരെയുള്ള കേരളത്തിന്റെ ചെറുത്ത് നില്പിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടാണ് 'മലയാളി മാതൃക'. നിപ, എച്ച് 1 എന്‍ 1, പ്രളയം, ഓഖി തുടങ്ങിയ മഹാമാരികളെ തുരത്തിയതുപോലെ നാം മലയാളികള്‍ ഒറ്റക്കെട്ടായി കോവിഡിനേയും തുരത്തും എന്ന പ്രതീക്ഷയാണ് ഈ പാട്ടില്‍ പങ്കുവെയ്ക്കുന്നത്. കോവിഡിന് എതിരായ പോരാട്ടത്തില്‍ മുന്നണിപോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന നിയമപാലകര്‍ വരെ ഉള്ളവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ഈ പാട്ട് അവതരിപ്പിച്ചിരിക്കുന്നത്.
ആകാശമിഠായി, കാതല്‍ ഇരുന്തേന്, ഭയ്യാ ഭയ്യാ തുടങ്ങിയ ചില സിനിമകളില്‍ ജയകൃഷ്ണന് റാപ്പ് വരികള്‍ പാടിയിട്ടുണ്ട്. മിനി കൂപ്പറിന്റെ കേരളത്തിലെ മാര്‍ക്കറ്റിങ് മാനേജറാണ്.
Content Highlights : corona virus lockdown jayakrishnan rapsong malayali mathruka, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..