കൊറോണ വൈറസ് എന്ന മഹാമാരി വ്യാപനമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ രാജ്യം. ഇതിനെതിരേ പലതരം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. ബോധവത്കരണവും വിവിധതരം നമ്മള്‍ കണ്ടുകഴിഞ്ഞു. ഗൗരവമുള്ളതും തമാശനിറച്ചതുമെല്ലാം കൊണ്ട് പലരും രോഗത്തിന്റെ വ്യാപ്തി ജനങ്ങളില്‍ എത്തിക്കാനായി പരിശ്രമിക്കുകയാണ്. 

നടന്‍ വിനോദ് കോവൂര്‍ എത്തിയിരിക്കുന്നത് ബോധവത്കരണ പാട്ടുമായിട്ടാണ്. സംഗീതം എന്നും ഏതൊരു അസുഖത്തിനും നല്ലൊരു ഔഷധമാണ്. അതിലും നല്ല മാര്‍ഗം വേറെയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമെല്ലാം നമ്മളോട് പറയുന്ന കാര്യങ്ങളാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.ടി. കബീറിന്റെതാണ് വരികള്‍ അതിന് താളം കൊട്ടി പാടിയിരിക്കുന്നത് വിനോദ് തന്നെയാണ്‌.

'ആരോഗ്യ വകുപ്പ് ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍. ഞങ്ങള്‍ പാടി ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ്' എന്നാണ് തന്റെ പാട്ടിന് അദ്ദേഹം നല്‍കിയ വിശദീകരണം.

Content Highlights: Corona Awareness song sung by actor artist Vinod Kovoor