പ്രശസ്ത സിനിമാ പിന്നണി ഗായകരായ നജിം അര്‍ഷാദും അഞ്ജു ജോസഫും ചേര്‍ന്ന് ആലപിച്ച ക്രിസ്മസ് താരകം എന്ന ഗാനം ശ്രദ്ധേയമാവുന്നു. യൂട്യൂബില്‍ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞു.

'പൂക്കള്‍ പോലെ' എന്ന് തുടങ്ങുന്ന ഗാനം ഈണത്തിലെ ചടുലതയും അവതരണവും കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ജോയ്‌സ് സാമുവലാണ് ഗാനരചനയും സംഗീതവും. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തില്‍ നിന്നും ഉടലെടുത്ത ഈ ഗാനം ബ്ലൂ ഐസ് മീഡിയയുടെ ബാനറില്‍ വരുണ്‍ ജി റായ് ആണ് നിര്‍മിച്ചത്.