മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്രയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ക്രിസ്തീയ ഭക്തി ​ഗാനം ശ്രദ്ധ നേടുന്നു. അകതാരിലെന്നും അലിയുന്നവൻ എന്ന് തുടങ്ങുന്ന ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്

വിക്ടർ ജോസഫ് ആണ്. ഷാജി ജൂസ ജേക്കബ് ആണ് സം​ഗീതം. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

അനൂപ് സത്യന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപിയും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീ വാ എൻ അറുമുഖാ എന്ന ​ഗാനമാണ് ചിത്ര അവസാനമായി സിനിമയ്ക്കായി ആലപിച്ചത്.

content Highlights : Christian Devotional Song By KS Chithra