ഗായിക ഗായത്രി അശോകനും ​ഗായകൻ അമരഭാ ബാനർജിയും ചേർന്നാലപിച്ച ‘ഛോട്ടി സി ബാത്ത്’ എന്ന സംഗീത ആൽബം ആസ്വാദക മനം കവരുന്നു.

ഗാനത്തിന്റെ വരികളും സംഗീതവും അമരഭാ ബാനർജി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.  സിതാർ കലാകാരനും ഗായത്രിയുടെ ഭർത്താവുമായ പുർബയാൻ ചാറ്റർജിയാണ് ഇലക്ട്രിക് സിതാർ കൊണ്ട് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ  കൺസപ്റ്റും പുർബയാൻ ചാറ്റർജിയുടേതാണ്

ഇഷാൻ ഘോഷാണ് തബല. റിതപ്രഭാ റോയ് ഇലക്ട്രിക് ഗിത്താറും ചിരഞ്ജിത് ഡ്രംസും കൈകാര്യം ചെയ്യുന്നു.  ഇഷാൻ ഘോഷും സുവർണ ചൗധരിയുമാണ് പ്രധാന അഭിനേതാക്കൾ. ഛായാ​ഗ്രഹണം ഭൂമിത് ​ഗുജാർ. 

content highlights : Choti Si Baat music album Gayatri Asokan Amarabha Banerjee Purbayan Chatterjee Ishaan Ghosh Sufiscore