30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ, മലയൻകുഞ്ഞിലെ പാട്ടെത്തി


വിജയ് യേശുദാസ് ആലപിച്ച ​ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

മലയൻകുഞ്ഞിൽ ഫഹദ് ഫാസിലും രജിഷയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാള സിനിമയ്ക്കായി ഒരുക്കിയ ​ഗാനമെത്തി. മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ​ഗാനമാണ് ആസ്വാദകരിലേക്കെത്തിയത്.

വിജയ് യേശുദാസ് ആലപിച്ച ​ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. നവാ​ഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും മഹേഷ് നാരായണൻ നിർവഹിച്ചിരിക്കുന്നു.

ഫഹദ് ഫാസിലും രജിഷാ വിജയനുമാണ് പ്രധാനവേഷങ്ങളിൽ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകൻ ഫാസിലാണ് നിർമിച്ചിരിക്കുന്നത്.

Content Highlights: cholappenne, a r rahman malayalam song, malayankunju movie, fahadh faasil and rajisha vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented