വേദിയില്‍ ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും; 'ചോല'യിലെ പ്രൊമോ ഗാനം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യിലെ പ്രൊമോ ഗാനം  റിലീസ് ചെയ്തു. ബേസില്‍ സി.ജെ എഴുതി സംഗീതം നല്‍കിയ ഗാനം ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented