spirit of chennai
വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമാ താരങ്ങളെ അണിനിരത്തി നടന്‍ വിക്രം ഒരുക്കിയ സംഗീത ആല്‍ബം പുറത്തിറങ്ങി.  സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബത്തിന്റെ സംവിധാനവും നിര്‍മ്മാണവും വിക്രം തന്നെയാണ്. ചെന്നൈ വെള്ളപ്പൊക്ക ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ളതാണ് ഈ ആല്‍ബം.

അഭിഷേക് ബച്ചന്‍, സൂര്യ, ജീവ, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, ജയം രവി, ബോബി സിംഹ, വിജയ് സേതുപതി, രാം ചരണ്‍ തേജ, പ്രഭാസ്, നാനി, പുനീത് രാജ്കുമാര്‍, യാഷ് അമലപോള്‍, നിത്യമേനോന്‍, ചാര്‍മി കൗര്‍, നയന്‍താര, ഒപ്പം മലയാളത്തെ പ്രതിനിധീകരിച്ച് പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരും ആല്‍ബത്തില്‍ എത്തുന്നു.


ചിന്‍മയി ശക്തി ശ്രീ ഗോപാലന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം ഗായകര്‍ ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് സി. ഗിരിനാഥ് ആണ്. രോകേഷ്, മദന്‍ കാര്‍കി, ഗാനാ ബാല എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ ഒരുക്കിയത്. ശ്രീധര്‍ മാസ്റ്ററാണ് നൃത്തസംവിധാനം. വിജയ് മില്‍ട്ടന്‍ ഛായാഗ്രാഹണവും നിര്‍വഹിച്ചു.