ലയാളത്തിന് എക്കാലവും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, എസ്.പി വെങ്കിടേഷ്, എംജി ശ്രീകുമാര്‍ കൂട്ടുകെട്ടിന് പാട്ടിലൂടെ ആദരമര്‍പ്പിച്ച്  ഫോര്‍ മ്യൂസിക്‌സ്‌. 

ഒപ്പത്തിന്റെ സംഗീത സംവിധായകരായ ബിബി മാത്യൂസ്, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ് എന്നിവരാണ് മലയാളത്തിലെ പ്രിയപ്പെട്ട കൂട്ടുകെട്ടിനായി ഒരു പാട്ടു തന്നെ സമര്‍പ്പിച്ചിരിക്കുന്നത്. 'ചിരിമുകിലും മറന്നുപോയ്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ഹരിതാ ബാലകൃഷ്ണനും ചേര്‍ന്നാണ്. 

ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു. ബിബി മാത്യൂസ്, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ് എന്നീ നാല്‍വര്‍ സംഘമൊരുക്കിയ ഒപ്പത്തിലെ ഗാനങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു.