-
നടന് ഷൈന്‍ ടൊം ചാക്കോയുടെ അനുജന് ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന് എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തുന്ന ചിരിയിലെ ഗാനം പുറത്ത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് ഈണം നല്കി ആലപിച്ചിരിക്കുന്ന നാണം തൂകും പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ജോസഫ്.പി.കൃഷ്ണ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം,ഹരീഷ് കൃഷ്ണ എന്നിവരാണ് നിര്‍മാണം. ശ്രീജിത്ത് രവി, സുനില്‍ സുഗദ, ഹരികൃഷ്ണന്, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം: ജിന്‍സ് വില്‍സണ്‍, എഡിറ്റര്‍:സൂരജ് ഇ.എസ്,ഗാനങ്ങള്‍:വിനായക് ശശികുമാര്‍,സന്തോഷ് വര്‍മ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിന്‍സ് ജോര്‍ജ്ജ്, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കള്‍, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷന്‍ കണ്‍ട്രൊളര്‍: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: വിജിത് , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍
Content Highlights : Chiri Movie Song Prince George Joseph P Krishna Vinayak Sasikumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..