ന്ന് നിന്റെ മൊയ്തീന്‍ സംവിധാനം ചെയ്ത ആര്‍ എസ് വിമല്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചെത്തി മന്ദാരം തുളസി. ജയ് ജനാര്‍ദ്ദനന്‍, രാഹുല്‍ ആര്‍, പി ജിംഷാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും റിദ്ധി കുമാറുമാണ് നായികാനായകന്‍മാരാകുന്നത്. ഇരുവരും ഒന്നിക്കുന്ന ഒരു പ്രണയഗാനത്തിന്റെ ടീസര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോവിന്ദ് വസന്തയാണ്. തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമാപിന്നണിഗാനരംഗത്തെത്തിയ വിപിന്‍ ലാലാണ് ആലാപനം. 

ഡോ സുരേഷ് കുമാര്‍ മുട്ടത്ത്. നിജു വിമല്‍ തുടങ്ങിയവര്‍ സഹനിര്‍മാതാക്കളാണ്. പി ജിംഷാറിന്റേതാണ് തിരക്കഥ. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം.

Content Highlights : Chethi Mandaram Thulasi movie song Sunny Wayne Riddhi Kumar Govind Vasantha R S Vimal