നാവുളുക്കും 'ചന്ദനമണി ചലഞ്ചു'മായി കൈലാസും കൂട്ടരും, ഏറ്റെടുത്ത് ആസ്വാദകര്‍


ജോഷിയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ പ്രജയെന്ന ചിത്രത്തിലെ ചന്ദനമണി സന്ധ്യകളുടെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പല്ലവി ഒറ്റ ശ്വാസത്തില്‍ പാടുക എന്നതാണ് 'ചന്ദനമണി ചലഞ്ച്'.

-

രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ വീട്ടില്‍ ഇരിക്കവെ ഒഴിവു സമയം എങ്ങനെ ക്രിയാത്മകമായും രസകരമായും ചിലവഴിക്കാമെന്ന ചിന്തയിലാണ് പലരും.ഇതിന്‍റെ ഭാഗമായി നിരവധി ചലഞ്ചുകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു മ്യൂസിക് ചലഞ്ച്. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍, ഗായകരായ ജ്യോത്സ്ന, സിതാര, ഹരിശങ്കര്‍, ഫൈസല്‍ റാസി, ശിഖ, അര്‍ജുന്‍ കൃഷ്ണ തുടങ്ങിയ ഗായകരാണ് ഈ ചന്ദനമണി ചലഞ്ചില്‍ പങ്കെടുക്കുന്നത്. കൈലാസാണ് ചലഞ്ചിന്‍റെ വീഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്.

ജോഷിയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ പ്രജയെന്ന ചിത്രത്തിലെ ചന്ദനമണി സന്ധ്യകളുടെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പല്ലവി ഒറ്റ ശ്വാസത്തില്‍ പാടുക എന്നതാണ് 'ചന്ദനമണി ചലഞ്ച്'. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്‍ ഈണം നല്‍കിയിരിക്കുന്ന ഈ ഗാനം ഇന്നും ഹിറ്റാണ്.

മറ്റൊരു ഗാനവും ഇത്തരത്തില്‍ ചലഞ്ചിന്‍റെ ഭാഗമായി ഉണ്ട്. മേഘം എന്ന ചിത്രത്തിലെ വിളക്ക് വെക്കും വിണ്ണില്‍ തൂവിയ സിന്ദൂരം എന്ന ഗാനമാണത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഒസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രണ്ട് ഗാനവും ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്

Content Highlights : Chandanamani Challenge Kailas Menon Harishankar Jyotsna Sithara Krishnakumar, single breath challenge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented