ഇരയിമ്മന്‍തമ്പി രചിച്ച ഓമനതിങ്കള്‍ക്കിടാവോ എന്ന പ്രശസ്തമായ താരാട്ട് പാട്ടിന് വ്യത്യസ്തമായ പ്രമേയവും ഈണവും ദൃശ്യാവിഷ്‌കാരവുമൊരുക്കിയ ചമത ശ്രദ്ധേയമാകുന്നു. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനുള്ള ആദരസൂചകമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിനെ വേര്‍പാടിന്റെ ഈണത്തിലേക്ക് മാറ്റിയെഴുതുമ്പോള്‍ വിങ്ങുന്ന നെഞ്ചോടെയും നിറയുന്ന കണ്ണുകളോടെയുമല്ലാതെ കണ്ടിരിക്കാനാകില്ല ഈ ഗാനം.

വോയിസ് കള്‍ച്ചറല്‍ അക്കാദമി മുംബൈ ആണ് ചമത മ്യൂസിക് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ക്ക് രാമനാഥന്‍ ഗോപാലകൃഷ്ണൻ സംഗീതമൊരുക്കുന്നു. ഊര്‍മിള വര്‍മ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Content Highlights : Chamatha The desolate lullaby Omanathinkal Kidavo Tribute to Balabhaskar