ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ അമിതാഭ് ബച്ചന് നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഗാനപ്രണാമം.  വെള്ളിത്തിരയില്‍ ബച്ചന്‍ അഭിനയിച്ചു പാടിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മാതൃഭൂമി ന്യൂസ് ചാനലിലെ "ചക്കരപ്പന്തല്‍'' പരിപാടിയില്‍ പാടി അവതരിപ്പിക്കുകയാണ് മുരളി. 

"സാഥ് ഹിന്ദുസ്ഥാനി"യിലെ ഏഴു മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായി തുടങ്ങി ഇന്ത്യന്‍ സിനിമയുടെ ബോക്സാഫീസ് ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്ന താരസാന്നിധ്യമായി വളര്‍ന്ന ബച്ചന്റെ സിനിമാ ജീവിതത്തിന്റെ ഗ്രാഫ്, മുരളി ഗോപി കാവ്യാത്മകമായി അവതരിപ്പിക്കുന്നു. ബച്ചന് വേണ്ടി മറ്റു ഗായകര്‍ പാടിയ പ്രശസ്ത ഗാനങ്ങള്‍ക്കൊപ്പം ബച്ചന്‍ തന്നെ പാടി അവിസ്മരണീയമാക്കിയ ഗാനങ്ങളും ഈ പ്രത്യക ചക്കരപ്പന്തലില്‍ കാണാം. രണ്ടു ഭാഗങ്ങളായി സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ആദ്യ ഭാഗം ഡിസംബര്‍ 2 ശനിയാഴ്ച രാത്രി 7.30 ന് മാതൃഭൂമി ന്യൂസ് ചാനലില്‍. പുനഃ:സംപ്രേഷണം ഞായര്‍ ഉച്ചക്ക് 3.30 നും 4.30 നും.