വണ്ടർവാൾ മീഡിയ അവതരിപ്പിക്കുന്ന 'ഹൈഓൺമ്യൂസിക്' സീരിസിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 22-നും 35-നും ഇടയിലുള്ള മെയിൽ-ഫീമെയിൽ അഭിനേതാക്കൾക്കാണ് സംഗീത വീഡിയോയിൽ അഭിനയിക്കാൻ അവസരം. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക.
താല്പര്യമുള്ളവർ ഫെബ്രുവരി 20-ന് മുമ്പായി mail@wonderwall.media എന്ന ഇ-മെയിലിലേക്ക് പോർട്ട്ഫോളിയോ അയക്കണം. സിത്താര കൃഷ്ണകുമാർ, ആര്യ ദയാൽ, ജോബ് കുര്യൻ തുടങ്ങി സംഗീതലോകത്തെ പ്രതിഭകൾ ഒത്തുചേരുന്ന പ്രോഗ്രാം എന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഹൈ ഓൺ മ്യൂസിക്.
Content highlights :casting call on wonder wall media high on music programme