രാഘവ ലോറൻസ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്‍മി ബോംബി' ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ​ഗാനം  സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാവുകയാണ്. 

അക്ഷയ് കുമാർ നായകനാകുന്ന സിനിമ രാഘവ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലിയോടനുബന്ധിച്ച് നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. 

ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കൾ തുഷാർ കപൂർ, മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്‌മി ബോംബി' ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.   

അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Content Highlights: Burjkhalifa song Laxmmi Bomb, Akshay Kumar, Raghava Lawrence