വീഡിയോയിലെ ദൃശ്യം
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പാട്ടുകള്‍ പാടുന്നവര്‍, പോപ് സംഗീതത്തിലൂടെ ലോകത്താകമാനമുള്ള യുവത്വത്തിന്റെ ഹൃദയത്തിലിടം നേടിയവര്‍- ദക്ഷിണകൊറിയന്‍ പോപ് ഗായകസംഘമായ ബിടിഎസിന് വിശേക്ഷണങ്ങളേറെയാണ്.
വലിയ ആരാധക പിന്‍ബലമുള്ള ബിടിഎസിന് ധാരാളം ഫാന്‍ പേജുകളുമുണ്ട്. ബിടിഎസ് സംഘത്തിന്റെ നിരവധി എഡിറ്റഡ് വീഡിയോസ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവടു വെക്കുന്ന ബിടിഎസിന്റെ ഒരു എഡിറ്റഡ് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ആയുഷ്മാന്‍ ഖുറാന ചിത്രം ആന്‍ ആക്ഷന്‍ ഹീറോയിലെ ജേഡാ നശാ... എന്ന പ്രശസ്ത ഗാനത്തിന് ചുവടുവെക്കുന്ന ബിടിഎസിനെ വീഡിയോയില്‍ കാണാം.
ബിടിഎസിന്റെ ചുവടുകള്‍ ഗാനവുമായി നന്നായി ചേര്‍ന്നു പോകുന്നു എന്നാണ് ആരാധകരുടെ പക്ഷം.
Content Highlights: bts dances to jehda nasha song
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..