ന്യൂയോര്‍ക്ക്: ഗ്രാമി പുരസ്‌കാരവേദിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സും കെന്‍ട്രിക്ക് ലാമറും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ പത്ത് പുരസ്‌കാരങ്ങളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സോങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോഡ് ഓഫ് ദ ഇയര്‍ എന്നീ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയാണ് ബ്രൂണോ സോഴ്‌സ് ഗ്രാമി വേദിയിലെ താരമായത്. 

'ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്' എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബ്രൂണോയിലെത്തിച്ചത്. 24കെ മാജിക്ക് എന്ന ബ്രൂണോയുടെ ആല്‍ബം റെക്കോഡ് ഓഫ് ദ ഇയറായും ആല്‍ബം ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ ആന്റ് ബി പെര്‍മോന്‍സിനുള്ള പുരസ്‌കാരത്തില്‍ മികച്ച ഗാനമായി ദാറ്റ്‌സ് വാട്ട് ഐ ലെക്കും ആല്‍ബമായി 24കെ മാജിക്കും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച റാപ്പ് ആല്‍ബം, മ്യൂസിക് വീഡിയോ, റാപ്പ് സോങ്ങ്, റാപ്പ് പെര്‍ഫോര്‍മന്‍സ്, റാപ്പ് ഓര്‍ സങ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ കെന്‍ട്രിക്ക് ലാമര്‍ പുരസ്‌കാരം നേടി. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി.

മികച്ച പോപ് വോക്കല്‍ ആബല്‍മായി ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡിനെ തിരഞ്ഞെടുത്തു. മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിലൂടെ എഡ് ഷീരന്‍ നേടി. മികച്ച റോക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം ദ വാര്‍ ഓണ്‍ ഡ്രഗ്‌സിന്റെ എ ഡീപ്പര്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങിനാണ്.  84 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Content Highlights: Bruno Mars win big at Grammy Awards