മോഹൻലാല്- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യ​ഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സം​ഗീതസംവിധാനം.

മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജമാണ് ഛായാ​ഗ്രഹണം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

Content Highlights: bro daddy movie song, mohanlal, prithviraj sukumaran, deepak dev