ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപ്പിടുത്തത്തെ തുടർന്ന് പുകനിറഞ്ഞ മാലിന്യക്കൂമ്പാരത്തിനിടയിലൂടെ പോകുന്ന അഗ്നിരക്ഷാസേനാംഗം | ഫോട്ടോ: ബി.മുരളികൃഷ്ണൻ | മാതൃഭൂമി
ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ച സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ച സംഗീത ആൽബം ബ്രഹ്മപുരം - Since 2007 ശ്രദ്ധനേടുന്നു. 20 ദിവസത്തോളം കൊച്ചിയെ വിഷപ്പുക വലച്ചതെങ്ങനെയെന്നാണ് ഗാനത്തിൽ പറയുന്നത്.
ശ്വാസമറ്റൊരു കുഞ്ഞു വിങ്ങണ്, ചീഞ്ഞു പോയൊരു നീതിയിൽ പ്രാണവായുവലിഞ്ഞ വാഴ്‌വിൽ ജീവനാശക രൂപിയാമൊരു ധൂമപടലം മൂടണ് എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ഗായിക ആർ ശർമിളയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം എത്തിയിരിക്കുന്നത്.
എം.ആർ വിഷ്ണുപ്രസാദ് ആണ് ഗാനരചന. ശർമിള തന്നെയാണ് സംഗീതവും. രതീഷ് രവീന്ദ്രനാണ് ഗാനം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രഹ്മപുരത്ത് നിന്നുള്ള യഥാർത്ഥ ദൃശ്യങ്ങളും ഗാനരംഗത്ത് ഉപയോഗിച്ചിട്ടുണ്ട്.
Content Highlights: brahmapuram since 2007, new malayalam music video, brahmapuram waste fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..