-
ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിക്കെതിരെ പൊരുതുന്നവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടുള്ള കവര്‍ ഗാനം പുറത്തിറങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഒരു കൂട്ടം ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ആണ് ഗാനം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് കവര്‍ ഗാനം ഇറങ്ങിയിരിക്കുന്നത്. ബോര്‍ഡര്‍ എന്ന ചിത്രത്തിലെ സന്ദേശേ ആത്തേ ഹേ എന്ന ഗാനമാണ് ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ആലപിക്കുന്നത്.
പൂര്‍ണമായും മൊബൈല്‍ ഫോണിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തമായി വീടുകളിലും ആശുപത്രികളിലുമായി ചിത്രീകരിച്ചിട്ടുള്ള വീഡിയോയില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ബോധവത്കരണവും അതിജീവിച്ചു മുന്നേറാനുള്ള പ്രചോദനവും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അസമില്‍ നിന്നുള്ള ഡോ. ഗിതാലി, മുംബൈയില്‍ നിന്നുള്ള ഡോ. നൈനേഷ്, പഞ്ചാബില്‍ നിന്നുള്ള ഡോ. ഗൗരവ്, ഡോ. വിക്ര ഭാട്ടിയ, ഭോപ്പാലില്‍ നിന്നുള്ള ഡോ. ശുഭം ഡുബേ, മധ്യപ്രദേശില്‍ നിന്നുള്ള ഡോ ആയുഷ് എന്നിവര്‍ക്കൊപ്പം മലയാളി ഡോക്ടര്‍മാരായ മീര.എസ്. ബാബു, ശ്രീജ അനില്‍, വിഷ്ണുപ്രിയ വിഷ്ണു, ദീപ്തി പ്രേം എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Content Highlights: Border Movie Song, Sandese Aate Hai Cover Song, India Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..