-
തലമുറകള്‍ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. മഴ വന്ന നാളില്‍ മലയപ്പുലയന് വെച്ച വാഴ കുലച്ച് കുല പാകമായപ്പോള്‍ ആ കുല തമ്പുരാന് വേണമെന്ന് കല്‍പ്പന വരികയായിരുന്നു. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന് പിന്മുറക്കാര്' എന്നാണ് ചങ്ങമ്പുഴ ചോദിച്ചത്. എന്നാല്‍ അമേരിക്കയില്‍പ്പോലും ഇന്നും വര്‍ണവിവേചനം കൊടി കുത്തി വാഴുമ്പോള്‍ 'അവരുടെ സങ്കടം ആരറിയാന്‍' എന്നു മാത്രം ചോദിച്ച് പിന്‍വാങ്ങാന്‍ പുതിയ തലമുറയ്ക്ക് സാധ്യമല്ല.
അഭിനേതാവും സംവിധായകനുമായ സാജിദ് യഹിയ അവതരിപ്പിക്കുന്ന ബൂര്‍ശാ എന്ന മ്യൂസിക് വിഡിയോ പുതിയ തലമുറ ഏറ്റെടുത്ത് തരംഗമാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ ബൂര്ശാപ്പാട്ടില് കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാല്‍ ഉടന്‍ തന്നെ തമ്പുരാന്റെ നേര്‍ക്ക് ബു ബു ബു ബൂര്‍ശാ എന്ന് വിരല്‍ചൂണ്ടുന്നതാണ് പാട്ട്. ബൂര്‍ഷാസി ശിക്ഷാനിയമങ്ങളുണ്ടാക്കുമെങ്കില് ബൂര്‍ഷാസിയെ ചോദ്യം ചെയ്യുന്ന കല സൃഷ്ടിക്കുകയാണ് തങ്ങളെന്ന് ഗാനത്തിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്തെ ചിത്രീകരണ പരിമിതികളെ മറികടന്ന ബൂര്‍ശാ, മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നല്കി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്. സജിദ് യഹിയയും മനു മഞ്ജിതും ചേര്‍ന്ന് രചിച്ച ഗാനത്തിന്റെ റാപ്പ് ഒരുക്കിയിരിക്കുന്ന ക്രിസ്സെയിന്റ് ആന്‍ഡ് മാക്സ്.വിഷ്വലൈസേഷന്‍ അലോഷ്യ പീറ്റര്‍, സംഗീത നിര്‍വഹണം അലോഷ്യ പീറ്റര്‍, മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് പ്രകാശ് അലക്സ്, എഡിറ്റര്‍ അമല്‍ മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് വിശ്വനാഥ് മഹാദേവ്, റെക്കോഡിംഗ് സ്റ്റുഡിയോ സപ്താ റെക്കോഡ്സ്.
Content Highlights: Boorsha Sajid Yahiya |Crissaint & Max Sreya Raghav, music album against racism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..