'ബൊണാമി'യുടെ ആദ്യ ഗാനം പുറത്തിറങ്ങി


Bonami Movie

കുട്ടികളുടെ ചിത്രമായ ബൊണാമിയിലെ 'നെല്ലു വിളയും' എന്ന ഗാനം പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്. രഘുപതി പൈ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനില്‍ റാം, രചന വാക്കാനാട് സുരേഷ് എന്നിവരാണ്.

ടോണി സുകുമാര്‍ സംവിധാനം ചെയ്ത ' ബൊണാമി' 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന പുരസ്‌കാരത്തിന് പുറമേ ചിത്രം ഇതിനോടകം നിരവധി ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്

കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഞ്ചലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന്‍ എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്

കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്

രാജ്കുമാര്‍ ഛായാഗ്രഹണവും,പ്രിന്‍സ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ .ശബ്ദ മിശ്രണം - ജി.ഹരി, പശ്ചാത്തല സംഗീതം - ജിനു വിജയന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയന്‍ നായര്‍.വിഷ്വല്‍ അനിമേഷന്‍ - സോബിന്‍ ജോസ്. -പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- പ്രമോദ് പടിയത്ത്. ടെക് നിക്കല്‍ സപ്പോട്ട് - സിന്റോ ഡേവിഡ് (ലൈം മീഡിയ). കളറിസ്റ്റ് - മഹാദേവന്‍.

Content Highlights: bonami Movie, Musical Video, song, Children

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented