സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്  ഒരുക്കിയ പുതിയ പ്രണയ ആല്‍ബം പുറത്ത്. പ്രണയത്തോളം മനുഷ്യനെ സന്തോഷിപ്പിക്കുന്ന മറ്റൊരു ലഹരിയും ലോകത്തില്ല എന്ന സന്ദേശമാണ് ബോധൈ കോതൈ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

ഐശ്വര്യ രാജേഷ് , അഥര്‍വ എന്നിവരാണ് ആല്‍ബത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഗായകന്‍ കാര്‍ത്തിക് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കാര്‍ത്തിയാണ് ഗാനരചന നിര്‍വഹിക്കുന്നത്. ആല്‍ബത്തിന്റെ ആശയവും ഗൗതം മേനോന്റേതാണ്. 

Content Highlights: Bodhai Kodhai  music album Gautham Vasudev Menon Karthik  Karky  Atharvaa, Aishwarya Rajesh