എന്തര് കണ്ണെടേയ്, ചങ്കിൽ കുത്തിക്കേറും കുന്തം തന്നെഡേയ്; ട്രെൻഡിങ്ങായി ‘എന്തര് പാട്ട്'


എൺപതുകളിൽ തെക്കൻ കേരളത്തിലെ ഒരു തീരദേശഗ്രാമത്തിൽ നടക്കുന്ന രസകരവും സംഘർഷഭരിതവുമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനും നർമ്മവും ഇടകലർത്തി ഒരു എൻ്റർടെയ്നർ ശൈലിയിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു തെക്കൻ തല്ലുകേസിൽ നിമഷ സജയനും റോഷനും | ഫോട്ടോ: സ്ക്രീൻഗ്രാബ്

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ല് കേസ്' എന്ന ചിത്രത്തിലെ 'എന്തര് പാട്ട്' പുറത്തിറങ്ങി. എൺപതുകളിലെ നാടൻ പശ്ചാത്തലത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്ന ഈ പ്രണയ ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസ് ആണ്. ഹിംന ഹിലാരിയും ജസ്റ്റിൻ വർഗ്ഗീസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ വരികൾ അൻവർ അലിയുടേതാണ്. റോഷൻ മാത്യുവും നിമിഷ സജയനുമാണ് ഗാനത്തിൽ പ്രണയജോടികളായി അഭിനയിക്കുന്നത്.

എൺപതുകളിൽ തെക്കൻ കേരളത്തിലെ ഒരു തീരദേശഗ്രാമത്തിൽ നടക്കുന്ന രസകരവും സംഘർഷഭരിതവുമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനും നർമ്മവും ഇടകലർത്തി ഒരു എൻ്റർടെയ്നർ ശൈലിയിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ‘ബ്രോ ഡാഡി'യുടെ രചയിതാക്കളിൽ ഒരാൾ കൂടിയാണ് ചിത്രത്തിൻ്റെ സംവിധായകൻ ശ്രീജിത്ത് എൻ.

ഇ4 എൻ്റർടെയ്ൻമെൻ്റിൻ്റെയും ന്യൂ സൂര്യ ഫിലിംസിൻ്റെയും ബാനറിൽ മുകേഷ്. ആർ. മെഹ്ത്ത, സി. വി. സാരഥി, സുനിൽ. എ. കെ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപൻ എഴുതിയ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പത്മപ്രിയ, അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ജസ്റ്റിൻ വർഗ്ഗീസ് ഈണം നൽകിയ ഗാനങ്ങൾക്ക് അൻവർ അലി വരികൾ രചിച്ചിരിക്കുന്നു.

ക്രിയേറ്റീവ് ഡയറക്ടർ: ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ-ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ: പ്രേംലാൽ. കെ. കെ, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്സ്, ടീസർ കട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സബ് ടൈറ്റിൽ: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദർ-മാഫിയ ശശി, പി. ആർ. ഓ: എ. എസ്. ദിനേശ്, മാർക്കറ്റിംഗ് കൺസൽട്ടന്റ്: വിവേക് രാമദേവൻ, ഡിജിറ്റൽ മാർക്കറ്റിഗ്‌: എം ആർ പ്രൊഫഷണൽ.

Content Highlights: Yentharu Video Song, Oru Thekkan Thallu Case, Biju Menon, Roshan Mathew, Nimisha Sajayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented