-
മലയാളത്തിലെ അനശ്വരങ്ങളായ അഞ്ചു താരാട്ടുപാട്ടുകള്‍ കോര്‍ത്തിണക്കി സംഗീത സംവിധായകന്‍ ബിജിബാല്‍. ഗായകരായ സൗമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം ബിജിബാലിന്റെ മകള്‍ ദയയും ഗാനം ആലപിക്കുന്നുണ്ട്.
ശനി ഞായര്‍ ദിവസങ്ങളില്‍ സംഗീതജ്ഞര്‍ ഒത്തുകൂടുന്ന ശാന്തി നീടം എന്ന സംഗീതക്കൂട്ടായ്മയുടെ വേദിയിലാണ് പാട്ടുകള്‍ പുനരവതരിപ്പിക്കപ്പെട്ടത്. ഭാര്യ ശാന്തിയുടെ ഓര്‍മ്മയ്ക്കായി ബിജിബാല്‍ നേതൃത്വം നല്‍കിയതാണ് ഈ സംഗീതക്കൂട്ടായ്മ.
കണ്ണും പൂട്ടി, ഊഞ്ഞാലേ പൊന്നൂഞ്ഞാലേ, താമരക്കണ്ണനുറങ്ങേണം, മേലേ മേലേ വാനം, അന്നലൂഞ്ഞാല്‍ എന്നീ പാട്ടുകളാണ് ഗായകര്‍ വേദിയില്‍ പാടുന്നത്. പാട്ടുകള്‍ക്ക് പശ്ചാത്തലസംഗീതം നല്‍കുന്നവരുടെ കൂട്ടത്തില്‍ ബിജിബാലിന്റെ മകന്‍ ദേവദത്തുമുണ്ട്. ആസ്വദകരായി വലിയൊരു സദസ്സിനെയും കാണാം.
Content Highlights : bijibal recreates five lullabies from malayalam movies daya bijibal shanthi devadutt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..