ന്ന് ലോക സംഗീത ദിനം. സംഗീത സംവിധായകന്‍ ബിജിബാലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ദിനം കൂടിയാണിന്ന്. ശാന്തി അദ്ദേഹത്തിന്റെ ജീവിതസഖിയായിട്ട് പതിനേഴ് വര്‍ഷം തികയുന്ന ദിനം. മണ്‍മറഞ്ഞുപോയ പ്രിയ പത്‌നിയുടെ ഓര്‍മ്മയില്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയാണ് ബിജിബാല്‍.

'അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിയ്ക്കും മായ്ക്കുവാനാമോ..

ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം..' എന്ന് ശാന്തിക്കൊപ്പമുള്ള ഒരു ഛായാചിത്രം പങ്കു വെച്ച് ബിജിബാല്‍ കുറിച്ചു.

ഓര്‍മകള്‍ക്ക് മരണമില്ലെന്നും നീ തന്നെയാണെന്റെ ശക്തിയെന്നും വരച്ചു ചേര്‍ത്ത ടാറ്റൂവായി ബിജിബാല്‍ തന്റെ കൈത്തണ്ടയില്‍ പതിപ്പിച്ചിരുന്നു. മനുഷ്യനേ മരണമുള്ളൂ. ഓര്‍മകള്‍ക്ക് മരണമില്ല. പ്രിയപ്പെട്ടവര്‍ വിട്ടുപിരിഞ്ഞാലും അവരുടെ ഓര്‍മ്മകളും അവര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളും എന്നും നിലനില്‍ക്കും. ആ ഓര്‍മകളായിരിക്കും പിന്നീടുള്ള യാത്രയ്ക്കുള്ള നമ്മുടെ പ്രചോദനവും. ഈ സത്യം സംഗീതസംവിധായകന്‍ ബിജിബാലിനോളം മനസ്സിലാക്കിയവര്‍ വേറെ ഉണ്ടാവില്ല. ഇടയ്ക്കിടെ പങ്കു വെക്കുന്ന വീഡിയോകളിലൂടെ വിട്ടു പിരിഞ്ഞു പോയ പ്രിയതമയുടെ ഓര്‍മ്മകളെ മതി വരുവോളം പുല്‍കാറുണ്ട്, ബിജിബാല്‍.

നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്ന ശാന്തി രണ്ടു വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നാണ് മരണപ്പെടുന്നത്. 

bijibal

Content Highlights : Bijibal facebook post, wedding anniversary special