മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ലെ 'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന സിനിമയാണ് ബിഗ് ബ്രദര്‍. 2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.
ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Content Highlights : Big Brother Movie Song Deepak Dev Mohanlal Mirnaa Menon Siddique