പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍  സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിലെ ആദ്യഗാനം എത്തി. 'മുന്തിരിപ്പൂ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നതും പാടിയിരിക്കുന്നതും ജേക്സ് ബിജോയ് ആണ്. 

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഈ ചിത്രം. 
 

എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍, രാഷി  ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. 

ചിത്രം ആമസോണ്‍ പ്രൈം വഴി ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും

content highlights : Bhramam movie song Prithviraj Sukumaran Raashi Khanna Jakes Bejoy