മുഴുനീള വിഎഫ്എക്‌സ് സാങ്കേതികവിദ്യയിലൊരു സംഗീത ആല്‍ബം - ഭൂതം ഭാവി


മ്യൂസിക് ആൽബത്തിൽ നിന്നും

ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാര്‍ക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. ഗ്രീന്‍ട്യൂണ്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്‌സിന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകന്‍ റോണി റാഫേലാണ് ഈ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത്.

മുഴു നീളെ വിഎഫ്എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം ആണ് 'ഭൂതം ഭാവി'. 'മെറ്റാ വേര്‍സ്' എന്നറിയപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നര്‍മരംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക്കിങ് എന്നറിയപ്പെടുന്ന ആര്‍ ജെ കാര്‍ത്തിക്കാണ്. ഗാനരംഗത്തില്‍ ഒരു പ്രധാന വേഷത്തിലും കാര്‍ത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആല്‍ബം ആണ് 'ഭൂതം ഭാവി'. ഗ്രീന്‍ ട്യൂണ്‍സ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ 'നസാര'യും 'മടക്ക'വും ആലപിച്ചത് പ്രണാമാണ്. അര്‍ഫാന്‍ നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്‌സും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണന്‍ എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്ദ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരന്‍ ലേഖ, രാജേഷ് ജയകുമാര്‍ ആണ് ഡി ഐ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

Content Highlights: Bhootham Bhaavi, music album, VFX, Noby Marcose, Rini Raj, Karthiking Ronnie Raphael Pranam Joseph

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented