പവന്‍ കല്യാണ്‍ റാണ ദഗ്ഗുബാട്ടി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭീംല നായകിലെ 'ലാലാ ഭീംല' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് ഈ ചിത്രം. നഞ്ചമ്മ പാടിയ 'കെ ആദകച്ചക്കെ' എന്ന വരികളുടെ തെലുങ്ക് പതിപ്പാണ് 'ലാലാ ഭീംല' എന്ന് തുടങ്ങുന്ന ഈ ഗാനം. എസ്. തമനാണ് സംഗീതം.

ഭീംല നായക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് പവന്‍ കല്യാണാണ്. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. നിത്യ മേനോന്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2022 ജനുവരി 12 ന് ചിത്രം പുറത്തിറങ്ങും.

Content Highlights: BheemlaNayak- LalaBheemla Video Pawan Kalyan, Rana Daggubati ThamanS