കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമൻ്റെ വഴി എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായാട്ടിന് ശേഷം വിഷ്ണു വിജയ് സംഗീതവും ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം മുഹ്സിൻ പരാരി വരികളും കൈകാര്യം ചെയ്യുന്ന ഗാനമാണ് ഒരുത്തി. വിഷ്ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. . അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്.

ഡിസംബർ 3ന് ചിത്രം പ്രദർശനത്തിനെത്തും. 

ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം. ​ഗിരീഷ് ​ഗം​ഗാധരനാണ് ക്യാമറ. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ജിനു ജോസ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – rg വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ cj, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ, പോസ്റ്റർ ഡിസൈൻ – popkon.

content highlights : Bheemante Vazhi movie song Kunchacko Boban Chemban Vinod Vishnu Vijay