വെട്ടത്തിലെയും കിളിച്ചുണ്ടൻ മാമ്പഴത്തിലെയും ഗാനരംഗങ്ങൾ, ബീയാർ പ്രസാദ്
നവംബര്‍ 19-നാണ് ബീയാര്‍ കുമാര്‍ എന്ന പ്രശസ്ത ഗാനചരയിതാവിന്റെ പേര് സമീപകാലത്ത് വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞത്. അത് മറ്റൊന്നുമായിരുന്നില്ല, ചികിത്സാ സഹായം തേടിയുള്ള ഒരു വാര്‍ത്തയായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി വെന്റിലേറ്റില്‍ ദിവസവും ഒന്നര ലക്ഷമായിരുന്നു ചെലവ്. തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍ വിഷയത്തില്‍ ഇടപെടുന്നത്. തുടര്‍ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് കടുംബാഗംങ്ങളുടെ സൗകര്യത്തിനായി അദ്ദേഹത്തെ കോട്ടയത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം.
പ്രതിഭയായിരുന്നു പ്രസാദ്. 1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാ ലോകത്തെത്തുന്നത്. 2003-ല്‍ 'കിളിച്ചുണ്ടന്‍ മാമ്പഴ'മെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. അതിന് പിന്നില്‍ രസകരമായ കഥയുണ്ട്. ഗാനരചയിതാകാനല്ല, കഥ/തിരക്കഥാകൃത്താകാനായിരുന്നു പ്രസാദ് പ്രിയദര്‍ശനെ സമീപിച്ചത്. കഥയെല്ലാം പറഞ്ഞ് സംസാരം പി. ഭാസ്കരന്, വയലാര്‍ എന്നിവരെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് പോയി. അതോടെ പ്രസാദിന് സംഗീതത്തിലുള്ള പാണ്ഡിത്യം പ്രിയദര്ശന് വ്യക്തമായി. അതിനിടെയാണ് പ്രിയദര്ശന് അപ്രതീക്ഷിതമായി പറയുന്നത്: ``എന്റെ അടുത്ത സിനിമയില്‍ പാട്ടെഴുതുന്നത് താങ്കളായിരിക്കും.'' പ്രിയദര്ശന് വെറുതേ ഒരാവേശത്തില്‍ പറഞ്ഞതായിരിക്കാം എന്നാണ് പ്രസാദ് കരുതിയത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായിരുന്നില്ല.
ചിത്രത്തില്‍ വിദ്യാസാഗര്‍ ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ക്ക് പ്രസാദ് എഴുതിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഒന്നാംകിളി, കസവിന്റെ തട്ടമിട്ട്, ഒന്നാനാം കുന്നിന്മേലേ അങ്ങനെ ഏഴ് ഗാനങ്ങള്‍ പ്രസാദിന്റെ തൂലികയില്‍ നിന്ന് പിറന്നു. ജലോത്സവം എന്ന ചിത്രത്തില്‍ ജയചന്ദ്രന് ആലപിച്ച കേര നിരകളാടും, 'വെട്ട'ത്തിലെ മഴത്തുള്ളികള്‍ എന്നിങ്ങനെ പോകുന്നു പ്രദാസിന്റെ എക്കാലത്തെയും ഹിറ്റുകള്‍.
ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ബംഗ്ലാവില്‍ ഔദ, ലങ്ക, ഒരാള്‍, ജയം, സീത കല്യാണം, കള്ളന്റെ മകന് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 2018-ല്‍ റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം 'തട്ടിന് പുറത്ത് അച്യുതന്' വേണ്ടിയാണ് ഒടുവില്‍ ഗാനരചന ചെയ്തത്.
Content Highlights: beeyar prasad liLyricist , priyadarshan, Vettam, Kilichundan mampazham,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..