
കിഷോർകുമാറിന്റെ 84-ാം ജന്മദിനാഘോഷച്ചടങ്ങിൽ നടൻ ഋഷി കപൂർ സംസാരിക്കുന്നു. സമീപം ബപ്പി ലാഹിരി, സംഗീതസംവിധായകൻ പ്യാരേലാൽ
മുംബൈയിലെ മലയാളി സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായ പീപ്പിൾസ് ആർട്സ് സെന്ററിന്റെ മൂന്ന് പരിപാടികളിലാണ് ബപ്പി ലാഹിരി എത്തിയത്. പീപ്പിൾസ് ആർട്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ബപ്പി ലാഹിരി നൈറ്റ്സിലും കിഷോർകുമാറിന്റെ 84-ാം ജന്മവാർഷികാഘോഷ ചടങ്ങിലും ഗായകനും കിഷോർ കുമാറിന്റെ മകനുമായ അമിത് കുമാർ സംഗീത് പരിപാടിയിലും ബപ്പി ലാഹിരിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കിഷോർകുമാറിന്റെ എൺപത്തിനാലാം ജന്മദിനാഘോഷ പരിപാടിയിൽ ബോളിവുഡിലെ ഗായക നിരയോടൊപ്പം ബപ്പി ലാഹിരി കിഷോർകുമാറിന്റെ ഏതാനും ഗാനങ്ങൾ അവതരിപ്പിക്കുകയുണ്ടായി.
കിഷോർകുമാറിനെ ബപ്പി ലാഹിരി അമ്മാവൻ എന്നാണ് വിളിക്കാറ്്. കിഷോർമാമയുടെ ഗാനങ്ങൾ ആലപിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ആ ഗാനങ്ങൾ ഹൃദയത്തിന്റെ ഭാഗമാണെന്നും ബപ്പി ലാഹിരി പറഞ്ഞിട്ടുണ്ട്. കിഷോർ കുമാറിനെപ്പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശനവും ബപ്പി ലാഹിരി തന്നെയാണ് ആ ചടങ്ങിൽ നിർവഹിച്ചത്.
ബപ്പി ലാഹിരി നൈറ്റ്സിൽ അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾക്ക് പുറമേ മാറ്റ് ഗായകർ പാടിയ ഗാനങ്ങളും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. കിഷോർ കുമാറിന്റെ മകൻ അമിത് കുമാറിന്റെ സംഗീത സപര്യയെ മുൻനിർത്തി ഷണ്മുഖാനന്ദ ഹാളിൽ നടന്ന പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു ബപ്പി ലാഹിരി. സിനിമാരംഗത്ത് എല്ലാവരും ആദരിക്കുന്ന വ്യക്തിത്വം എന്നതിന് പുറമേ, പരിപാടിയിലേക്ക് ക്ഷണിച്ചാൽ വരാൻ കഴിയുമെങ്കിൽ അക്കാര്യം തുറന്നുപറയാനും വരുമെന്ന് പറഞ്ഞ് വഞ്ചിക്കുന്ന രീതിയും ബപ്പി ലാഹിരിക്കില്ലെന്ന് പീപ്പിൾസ് ആർട്സ് സെന്ററിന്റെ മുഖ്യസംഘാടകൻ ഗോപകുമാർ പിള്ള പറഞ്ഞു.
Content Highlights: Bappi Lahiri passed away, legendary musician who conquered stages across Mumbai
Share this Article
Related Topics
RELATED STORIES
04:04
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..