ട്ടപ്പൊട്ടും തൊട്ട് കരിമഷിയുമെഴുതി പാട്ടുപാടി കുഞ്ഞുമിടുക്കി വീണ്ടും താരമാകുന്നു. മഞ്ഞള്‍ പ്രസാദം എന്ന ഗാനത്തിലൂടെ സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്ന ഈ കുഞ്ഞുവാവ ഇത്തവണ പാടുന്നത് ചിത്രയുടെ തന്നെ 'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുയിലുകളെ' എന്ന മനോഹരഗാനമാണ്.

ഈ കൊച്ചുമിടുക്കിയുടെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം ശ്രദ്ധയില്‍ പെട്ട  ഗായിക കെ.എസ്. ചിത്ര തന്നെ ഏറെ വിസ്മയിമിച്ച ഈ പാട്ടുകാരിയെ ആര്‍ക്കെങ്കിലും അറിയുമോ എന്ന ചോദിച്ച് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിരുന്നു. 

കുഞ്ഞു മഞ്ഞള്‍ പ്രസാദക്കാരിയെ തേടി ചിത്ര

പതിവു പോലെ മടിയില്‍ താളം തട്ടിയാണ് കൊച്ചുസുന്ദരി പാടുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ധനം എന്ന ചിത്രത്തിലെ ഗാനമാണിത്. പി.കെ ഗോപി രചിച്ച ഈ ഗാനം രവീന്ദ്രന്‍ മാസ്റ്ററാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.