ഒരൊറ്റ പാട്ട് കൊണ്ടും നിഷ്കളങ്കത കൊണ്ടും മലയാളികളുടെ സ്നേഹം മുഴുവൻ നേടിയ ​ഗായികയാണ് നഞ്ചമ്മ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ് ആദിവാസി കലാകാരിയായ അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ ശ്രദ്ധ നേടുന്നത്. 'കലക്കാത്ത' എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രം​ഗത്തെത്തിയിരിക്കുകയാണ് അട്ടപ്പാടിയുടെ സ്വന്തം കലാകാരി. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്. അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികൾ ,ജീവിതാനുഭവങ്ങൾ ,പാചക രീതികൾ ,തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കുക. 

അയ്യപ്പനും കേശിയും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന്  മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ

Content highlights :  Ayyappanum Koshiyum Movie Kalkkatha Song Fame Nanjamma Launchers Youtube Channel