സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ബ്ലാക് ടോക്ക് റെക്കോർഡ്സിൻ്റെ ശിവൻറെ ആനന്ദ താണ്ഡവ നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള സൈട്രാൻസ് മ്യൂസിക്ക് വിഡിയോ. മലയാളികൾക്ക് സൈട്രാൻസ് മ്യൂസ്ക്ക് അതികം പരിചിതമല്ലെങ്കിലും, റാപ്പ് മ്യൂസിക്ക് പോലെ ഇപ്പോൾ ഇന്ത്യയിലും ആസ്വാദകർകൂടികൊണ്ടിരിക്കുന്ന മ്യൂസിക്ക് വിഭാഗമാണ് സൈട്രാൻസ്.

ഫഹദ് ഫാസിൽ അഭിനയിച്ച ട്രാൻസ് സിനിമയിലെ ഒരു ഗാനവും ഈ വിഭാഗത്തിലുള്ളതായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് പ്രചാരമുള്ള ഇത്തരം മ്യൂസിക്ക് ഇന്ത്യയിലും പ്രീതി നേടുകയാണ്. അതിൻറെ തെളിവാണ് ഈ അകം മ്യൂസിക്കി‍ന് കിട്ടുന്ന മികച്ച പ്രതികരണമെന്ന് ബ്ലാക്ക് ടോക്ക് റെക്കോർഡ്സിൻറെ പിന്നണിയിലെ അവാസ്തവിക്കുംജതിൻ നിർമാനും പറയുന്നത്.

ഇന്ത്യയെങ്ങും ശ്രദ്ധേയരായ, ഡൽഹിക്കാരായ ഇവർ മലയാളത്തിലും എത്തുകയാണ്. അടുത്ത മ്യൂസിക്ക് കേരളത്തിലെ ചെണ്ടമേളത്തെ അടിസ്ഥാനമാക്കിയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഇവർ പുറത്തിറക്കിയ ശിവൻ്റെ ആനന്ദതാണ്ഡവനൃത്തത്തെ അടിസ്ഥാനമാക്കിയ, സൈട്രാൻസ് മ്യൂസിക്കിന് മാത്രമല്ല ,അതിൻറെ വിഡിയോയ്ക്കും ഏറെ പ്രശംസയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ വിഎഫ്ക്സ് ടീം ആയ ഐഡൻറ് ആണ് ഏറെ പ്രശംസനേടിയ ഈ മ്യൂസിക്കിൻറെ വീഡിയോ ചെയ്തത്.

ഇന്ത്യൻ തനിമയിൽ മ്യൂസിക്ക് ഉണ്ടാക്കുക എന്ന ഒരു ചിന്തയിൽ നിന്നാണ് , ഇന്ത്യയ്ക്ക് പുറത്ത് ശ്രദ്ധനേടുന്ന സൈട്രാൻസ് മ്യൂസിക്കിലേക്കും,ബ്ലാക്ക് ടോക്ക് റെക്കോർഡ്സ് എന്ന സ്റ്റാർട്ടപ്പിലേക്കും,2018 ൽ ഇവർ എത്തിയത്. പുതിയ കഴിവുറ്റ കലാകാരൻമാരെ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യവും ബ്ലാക്ക് ടോക്കിൻറെ ലക്ഷ്യമാണ്. ഡൽഹി സ്വദേശിയായ ഷസീബ്ഖാനും, ജതിനുമാണ് ഈ മ്യൂസിക് കമ്പനിയുടെ പ്രവർത്തകർ.

ഇന്ത്യയുടെ സംസ്കാരവും ചരിത്രവും കൂട്ടിയിണക്കിയുള്ള മ്യൂസിക്ക് വീഡിയോകളാണ് ബ്ലാക്ക് ടോക്ക് റെക്കോർഡ്സിൻറെ പ്രത്യേകത.മുമ്പ് പുറത്തിറക്കിയ സതി, ദുക്ക, ദാവൻ, മായ എല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. അടുത്ത മ്യൂസിക്ക് കേരളത്തിലെ ചെണ്ടമേളത്തെ ഉൾക്കൊള്ളിച്ചാണ് പ്ലാൻ ചെയ്യുന്നത്. നിരവധി കലാകാരൻമാരെ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന ഈ ഗാനത്തിൻറെ പണിപ്പുരയിലാണ് ബ്ലാക്ക് റെക്കോർഡ്സ് ഇപ്പോൾ.

 

Content Highlights: Avaastavik Aagam Official Music Video BlackTalkRecords Indian Music Band