സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജന്മനാടിനെ വന്ദിച്ച് സംഗീത ആൽബം പുറത്തിറക്കി ഫോർട്ടുകൊച്ചി ഫാത്തിമമാതാ ഗേൾസ് ഹൈസ്കൂൾ. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളുമെല്ലാം ചേർന്നാണ് 'മേദിനി' എന്ന ആൽബം ഒരുക്കിയത്. സ്കൂളിലെ അധ്യാപിക മേരി.കെ.എസ്. ചിട്ടപ്പെടുത്തിയ വരികൾക്ക് ഈണം നൽകി ആലപിച്ചത് സംഗീതാധ്യാപകനായ അരുൺ.വി.എസ്. ആണ്.
Content Highlights :august 15 patriotic song viral