ലോക്ഡൗണിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് വൈറൽ ഗായിക ആര്യ ദയാലിന്റെ കവർ വേർഷനുകൾ. രണ്ട് വ്യത്യസ്തമാർന്ന ഗാനങ്ങൾ കൂട്ടിയോജിപ്പിച്ച് താനെ പഠിച്ചെടുത്ത സംഗീതോപകരണം ഉക്കുലേലേ വായിച്ച് പാടുന്ന പാട്ടുകളെല്ലാം തന്നെ സൂപ്പർഹിറ്റുകളാണ്.
പുതിയൊരു പരീക്ഷണവുമായാണ് ആര്യ ഇപ്പോൾ എത്തിയിരിക്കുന്നത്. സി.ഐ.ഡി മൂസ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഈണവും നെറ്റ്ഫ്ലിക്സിൽ തരംഗമായ മണി ഹീസ്റ്റ് എന്ന വെബ് സീരീസിലെ ബെല്ലാചാവോ എന്ന ഗാനവുമൊന്നിച്ചാണ് ആര്യ പാടുന്നത്. പുതിയ കോമ്പോ വ്യത്യസ്തതയുള്ളതാണെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlights :arya dayal music cover combo with ukulele cid moosa and professor bellaciao