എ.ആർ. റഹ്മാനെയും റഹ്മാന്റെ പാട്ടും അറിയാത്തവരില്ല. എങ്കിലും റഹ്മാന്റെ സംഗീതജീവിതത്തിൽ നമ്മൾ അറിയാതെ പോയ, കാണാതെ പോയ രസകരമായ വസ്തുതകൾ നിരവധിയുണ്ട്. പിറന്നാൾ ദിനത്തിൽ അറിയുന്ന റഹ്മാന്റെ അറിയാത്ത ജീവിതത്തിലെ ചില കാര്യങ്ങൾ ഒന്ന് ഓർത്തെടുക്കാം.

  • കീബോർഡുകളാണ് റഹ്മാന്റെ കരുത്ത്. എന്നാൽ, കമ്പ്യൂട്ടർ എഞ്ചിനീയറാവുകയായിരുന്നു ചെറുപ്പത്തിൽ റഹ്മാന് സ്വപ്നം.
  • കുട്ടിക്കാലത്ത് റഹ്മാൻ ഉപയോഗിച്ച കീബോർഡ് ഇപ്പോഴും ചെന്നൈയിലെ സ്റ്റുഡിയോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
  • റഹ്മാന്റെയും മകന്റെയും ജന്മദിനം ഒരേ ദിവസമാണ്. ജനവരി ആറ്.
  • ഓസ്‌ക്കർ ലഭിച്ച സ്ലം ഡോഗിലെ ജയ് ഹോ എന്ന ഗാനം യഥാർഥത്തിൽ സൽമാൻ ഖാന്റെ യുവ്‌രാജിനുവേണ്ടിയായിരുന്നു റഹ്മാൻ കമ്പോസ് ചെയ്തത്.
  • 138 തവണ അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെട്ട റഹ്മാന് 117 തവണ അവാർഡ് ലഭിച്ചു.
  • ഒരേ വർഷം രണ്ട് ഓസ്‌ക്കർ അവാർഡുകൾ ലഭിച്ച ഏക ഏഷ്യക്കാരനാണ് റഹ്മാൻ.
  • ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ അഭിനയിച്ച ഫ്രഞ്ച് മിനറൽ വാട്ടർ കമ്പനിയായ വോൾവിക്കിന്റെ പരസ്യത്തിൽ ബോംബെയിലെ റഹ്മാന്റെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.

  • ലോകത്ത് ഏറ്റവും കൂടുതൽ തവണ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ സംഗീതം റഹ്മാൻ ചിട്ടപ്പെടുത്തിയ എയർടെലിന്റെ സിഗ്‌നേജർ ട്യൂണാണ്. 150 ദശലക്ഷം പേരാണ് ഇത് ഡൗൺലോഡ് ചെയ്തത്.

  • ലോകത്തെ എക്കാലത്തെയും മികച്ച സംഗീത ആൽബങ്ങളിൽ 45-ാമതായി ആമസോൺ ഡോട്ട് കോം തിരഞ്ഞെടുത്തത് റഹ്മാന്റെ ലഗാന്റെ സൗണ്ട് ട്രാക്കാണ്.

  • നിരൂപകനായ റിച്ചാർഡ് കോർലിസ് 2005ൽ ലോകത്തെ ഏറ്റവും മികച്ച പത്ത് സൗണ്ട് ട്രാക്കുകളിൽ ഒന്നായി തിരഞ്ഞെടുത്തത് റഹ്മാന്റെ ആദ്യ തമിഴ് ചിത്രമായ റോജയിലെ ഗാനമാണ്.

Content Highlights: ARRahman  Unknown Facts Music Birthday special AR Rahman life journey