കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഏറെ ലളിതമായി ചിത്രീകരിച്ച 'അറിയുന്നു ഞാൻ ഈ മൗനം' എന്ന മ്യൂസിക് ആൽബം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ പുറത്തിറക്കിയ ആല്‍ബത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി അനശ്വര പൊന്നമ്പത്താണ് ആല്‍ബം യൂട്യൂബില്‍ പുറത്തിറക്കിയത്.

മുഖില്‍ മിക്കി ഗാന രചനയും രാജീവ് കൂത്തുപറമ്പ് സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാജീവ് എം പിയാണ്. ആലാപനം സംഗീത് പാറപ്രം.

ജോഷി നീലാംബരിയും നര്‍ത്തകിയായ അക്ഷയ സാജനുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംഗീത, സിനിമാ മേഖലയിലെ കലാകാരന്മാർക്ക് അവരുടെ മേഖലയിലേയ്ക്ക് തിരികെ വരാൻ പ്രചോദനമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആൽബത്തിന്റെ അണിയറ പ്രവത്തകർ പ്രതികരിച്ചു.

Content Highlights: Ariyunnu Njan Ee Mounam Joshy Neelaambari Akshaya Sajan Music Album