.ആര്‍. റഹ്‌മാന് പിറന്നാളാശംസകള്‍ നേര്‍ന്ന് മകന്‍ എ.ആര്‍. അമീന്‍. തന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ എ.ആര്‍. റഹ്‌മാനുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് അമീന്‍ പിറന്നാളാശംസകള്‍ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഡാഡിന് പിറന്നാളാശംസകള്‍ എന്ന കുറിപ്പോടെയാണ് അമീന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനോടുള്ള അളവറ്റ സ്‌നേഹം പ്രകടിപ്പിക്കുന്ന ഹാഷ്ടാഗ്  #iloveyoudad3000 കൂടി അമീന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by “A.R.Ameen” (@arrameen)

മദ്രാസ് മൊസാര്‍ട്ട് എന്നറിയപ്പെടുന്ന എ.ആര്‍. റഹ്‌മാന്റെ 55-ാം പിറന്നാളാണിന്ന്. സംഗീതസംവിധായകനായ ആര്‍.കെ ശേഖറിന്റെയും കരീമ ബീഗത്തിന്റെയും മകനായി 1967 ജനുവരി ആറിനായിരുന്നു റഹ്‌മാന്റെ ജനനം. റോജ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച റഹ്‌മാന്  ഓസ്‌കാര്‍, ഗ്രാമി, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറ് തവണ ലഭിച്ചു. കൂടാതെ 2017-ലെ മസ്‌ക് എന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. 

A R Rahman Childrenഎ.ആര്‍. അമീനും സംഗീതമേഖലയില്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇതിനോടകം നിരവധി ചിത്രങ്ങള്‍ക്ക് അമീന്‍ പിന്നണി പാടിക്കഴിഞ്ഞു. എ.ആര്‍. റഹ്‌മാനാണ് മകനെ സിനിമാരംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. എ.ആര്‍. റഹ്‌മാനും അമീനും ചേര്‍ന്നുള്ള ജാം സെഷനുകള്‍ യൂട്യൂബ് ഹിറ്റുകളാണ്. 

 

 

 

 

 

 

 

 

 

Content Highlights: AR Rahman’s son Ameen shares birthday with world’s best dad