ന്‍പത്തിനാലാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയം എ.ആര്‍. റഹ്‌മാന്‍. മലയാളത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ മകനായി 1967-ലായിരുന്നു ദിലീപ് എന്ന റഹ്‌മാന്റെ ജനനം.

ആര്‍.കെ. ശേഖറിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയാണ് ആ കുടുംബം ജീവിച്ചിരുന്നത്. ജീവിതത്തിന് മുന്നില്‍ പകച്ചുനിന്ന ദിലീപ് എന്ന ആ 14 വയസ്സുകാരന്‍ പിന്നീട് അറിയപ്പെടുന്നത് എ.ആര്‍. റഹ്‌മാന്‍ എന്ന പേരിലാണ്. സംഗീതപ്രേമികളെ ആസ്വാദത്തിന്റെ വിസ്മയ കൊടുമുടിയേറ്റിയ അല്ലാ റഖ റഹ്‌മാന്‍. 

ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്നു ശേഖറിന്റെ ഭാര്യ കസ്തൂരി. ഹിന്ദു വിശ്വാസിയായിരുന്ന അവര്‍ ശേഖറിന്റെ മരണത്തോടെ സൂഫിസത്തില്‍ ആകൃഷ്ടയായി. പീര്‍ കരീമുള്ള ഷാ ക്വാദ്രിയായിരുന്നു അവരുടെ ആത്മീയഗുരു. പിന്നീട് കുടുംബമൊന്നടങ്കം പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. തന്റെ പേര് എന്തുകൊണ്ടോ ചേര്‍ന്നതല്ലെന്ന് ദിലീപ് കരുതിയിരുന്നു.

അതിനിടെ സഹോദരിയുടെ വിവാഹക്കാര്യത്തിനുവേണ്ടി ഒരു ജ്യോതിഷിയെ കാണാനിടയായി. പേര് മാറ്റണമെന്നായിരുന്നു ജ്യോതിഷിയുടെയും അഭിപ്രായം. അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ റഹിം എന്നീ പേരുകളാണ് നിര്‍ദേശിച്ചത്. റഹ്‌മാന്‍ എന്ന പേരാണ് ദിലീപിന് ഇഷ്ടമായത്. അല്ലാ റഖ (ദൈവത്താല്‍ സംരക്ഷിക്കപ്പെട്ട) എന്നുകൂടി പേരിനൊപ്പം ചേര്‍ക്കണമെന്ന് അമ്മയ്ക്ക് തോന്നി. അല്ലാ റഖ റഹ്‌മാന്‍ അഥവാ എ.ആര്‍. റഹ്‌മാന്‍ എന്ന പുതിയ പേരുണ്ടായതങ്ങനെയാണ്. 

ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ദിലീപ് കുമാറെന്ന പേര് റഹ്‌മാന്‍ എന്നാക്കിയത് അമ്മയുടെ ആഗ്രഹത്തിനനുസരിച്ചാണെന്ന് റഹ്‌മാന്‍ പറയുന്നു. റോജയുടെ ക്രെഡിറ്റില്‍ അവസാന നിമിഷമാണ്‌ ദീലീപ് കുമാര്‍ എന്ന പേര് മാറ്റി റഹ്‌മാന്‍ എന്നാക്കിയത്. 

മതവിശ്വാസം തികച്ചും വ്യക്തിപരമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് റഹ്‌മാന്‍. ഇതിന്റെ പേരില്‍ പലപ്പോഴും അദ്ദേഹം കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. റഹ്‌മാന്റെ മകള്‍ ഖദീജയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശനം നേരിട്ടു. റഹ്‌മാന്റെ മൂത്ത മകള്‍ ഖദീജ മുഖം മറയ്ക്കുമ്പോള്‍ ഇളയമകള്‍ റഹീമ അങ്ങനെയല്ല. പിതാവിനേ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി റഹീമ രംഗത്ത് വന്നിരുന്നു. ഞാന്‍ മുഖം മറയ്ക്കില്ലെന്നും ഞങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുന്നത് ഇങ്ങനെയാണെന്നുമായിരുന്നു റഹീമയുടെ മറുപടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RR (@raheemarahman)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RR (@raheemarahman)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RR (@raheemarahman)

Content Highlights: AR Rahman on why he embraced Islam Rahman, AR Rahman Birthday