തന്റെ ആദ്യ പ്രണയിനി 'റോജ'യാണെന്ന് സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്‍. തന്റെ ആദ്യത്തെ സിനിമയായ റോജയിലെ പാട്ടുകളോടാണ് തനിക്ക് ആദ്യമായി പ്രണയം തോന്നിയതെന്നും ആദ്യ കാമുകിയെ മറക്കാനാകാത്തതുപോലെ ആദ്യ സിനിമയിലെ പാട്ടുകളും മറക്കാനാകില്ലെന്നും റഹ്മാന്‍ പറഞ്ഞു. ക്ലബ്ബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ മനസ്സുതുറന്നത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാതൃഭൂമി ഒരുക്കിയ ലൈവ് ഷോക്കൊയി എത്തിയപ്പോഴാണ് ക്ലബ്ബ് എഫ്എം യുഎഇ ആര്‍.ജെമാരോട് റഹ്മാന്‍ സംവദിച്ചത്. റഹ്മാനമായുള്ള സംഭാഷണം കേള്‍ക്കാം.....