അപ്പാനി ശരത് ഇനി ഗായകൻ, മില്ല്യൺ കാഴ്ചക്കാരും കടന്ന് കിർക്കനിലെ ടൈറ്റിൽ സോങ്


ജോബി ജോസ് സിനിമാസിനുവേണ്ടി ജോബി ജോസ്  നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.

അപ്പാനി ശരത് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

അഭിനയം മാത്രമല്ല തനിക്ക് ഗംഭീരമായി പാടുവാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് അപ്പാനി ശരത്. "കിർക്കൻ" എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടാണ് അപ്പാനി സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗാനരംഗത്തിലുള്ള അപ്പാനിയുടെ ഡാൻസും പ്രത്യേക ശ്രദ്ധ നേടിയിരിക്കുകയാണ്.

ജോബി ജോസ് സിനിമാസിനുവേണ്ടി ജോബി ജോസ് നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ചിത്രത്തിന്റെ സംവിധാനം ജോഷ്. ഹരി സാഗർ, ആർ ജെ അജീഷ് സാരംഗി എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.. ഗാനചിത്രീകരണം ശ്യാം. എഡിറ്റർ അമൽ വ്യാസ്, ഡി ഐ കളർ കോബ്ളർ, മേക്കപ്പ് സുനിൽ നാട്ടക്കൽ, സോങ് സ്റ്റൈലിസ്റ്റ് കൃഷ്ണ വിശ്വം, ആർട്ട് ഉല്ലാസ് ഉണ്ണി.



അപ്പാനിശരത്തിനെ കൂടാതെ മഖ്ബൂൽ സൽമാൻ, സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നാടകരംഗത്ത് നിന്നുള്ള 27 പുതുമുഖങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. ഒരു പോലീസ് സ്റ്റേഷനിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഒരു പരീക്ഷണ ചിത്രം കൂടിയാണ് ഇതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

28 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാലക്കാട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ഡിസംബർ അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തും. പി ആർ ഓ മഞ്ജു ഗോപിനാഥ്

Content Highlights: appani sarath singing for kirkkan movie, kirkkan title song, manikandan ayyappa

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented